തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോഡ് നേട്ടവുമായി സിവില്‍ സപ്ലൈസ് വകുപ്പ്. അര ലക്ഷം മുന്‍ഗണന റേഷന്‍കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള്‍ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
76,338 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുന്‍ഗണന കാര്‍ഡുകാര്‍ക്കും അടുത്തമാസം മൂന്നു മുതല്‍ സൗജന്യ റേഷന്‍ നല്കിത്തുടങ്ങും. പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. 4068 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തീയതിമുതല്‍ എല്ലാ റേഷന്‍ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണം.
റേഷന്‍ വാതില്‍പ്പടി ലോറിക്കാരുമായി കരാര്‍ പുതുക്കല്‍ പരിഗണനയിലുണ്ട്. അവര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വൈകാതെ തീര്‍ക്കും. സെപ്റ്റംബറില്‍ പുതിയ ടെൻഡര്‍ ആലോചിക്കും. വിതരണത്തിനായി സ്പെഷല്‍ അരി അടുത്തമാസം പത്തിനകം റേഷന്‍ കടകൾക്ക് നല്‍കും. ഓണക്കാലത്ത് സുഗമവും തടസമില്ലാതെയും പൊതുവിതരണം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ ഇക്കാലത്ത് അവധിയെടുക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.