കേന്ദ്രമന്ത്രിയുടെ രാജി വിദ്യാർഥി സമരത്തിന്റെ വിജയം -കെ.സി വേ​ണു​ഗോ​പാ​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ഉ​ജ്വ​ല​സ​മ​ര​ത്തി​ന്റെ അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യ​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​

അ​ഹ​ങ്കാ​ര​വും ധാ​ർ​ഷ്ട്യ​വും​കൊ​ണ്ട് സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ മി​ഥ്യാ​ധാ​ര​ണ​യാ​ണ് പോ​രാ​ട്ട​ത്തി​നു​മു​ന്നി​ൽ മു​ട്ടു​കു​ത്തി​യ​ത്. രാ​ഷ്ട്രീ​യം മ​റ​ന്ന് ധാ​ർ​മി​ക​മാ​യ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക​ൾ കാ​റ്റി​ൽ​പ​റ​ത്തി പെ​ൺ​കു​ട്ടി​ക​ള​ട​ക്കം സ​മ​ര​ക്കാ​രെ പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.​

പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സ​മ​യ​ത്തു​ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത​ല​സ്ഥാ​നം സ​മ​ര​ത്തി​ന് വേ​ദി​യാ​കു​മാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ അ​നാ​സ്ഥ മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ​

Tags:    
News Summary - Success of Student Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.