സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ കാളിന്‍റെ പൂർണരൂപം

മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ഫോൺ കാളിന്‍റെ പൂർണരൂപം. നൗഫൽ എന്ന് പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തിയുള്ള ഫോൺ കാൾ സ്വപ്ന സുരേഷ് ആണ് റെക്കോഡ് ചെയ്ത് പുറത്തുവിട്ടത്.

ആദ്യത്തെ കാൾ

സ്വപ്ന: നിങ്ങൾ എന്താണ് പറയുന്നത്

വിളിക്കുന്നയാൾ: എന്‍റെ ഉദ്ദേശ്യം, മുഖ്യമന്ത്രി കേരളത്തിന്‍റെ നല്ലൊരു മന്ത്രിയാണ്. കെ.ടി. ജലീൽ നല്ലൊരു എം.എൽ.എയാണ്.

സ്വപ്ന: നിങ്ങൾ ആരാണ് സംസാരിക്കുന്നത്

വിളിക്കുന്നയാൾ: ഞാൻ കേരള ഓൺ ഡി.ജി.പി സ്‌ക്വാഡ്. കേരള... കേരള പൊലീസ് അല്ല. അതുംപറഞ്ഞ് ഇനി അവരെ കുറ്റപ്പെടുത്തണ്ട. ഞാനൊരു സാധാരണക്കാരൻ. പെരിന്തൽമണ്ണ താലൂക്ക്, അങ്ങാടിപ്പുറം സ്വദേശം

സ്വപ്ന: എന്‍റെ ഫോണിൽ വിളിച്ച് ഇതൊക്കെ പറയേണ്ട കാര്യം

വിളിക്കുന്നയാൾ: എന്‍റെ ഫോണിലേക്ക് സരിത്ത് ഒരുവട്ടം വിളിച്ചിട്ടുണ്ട്.

സ്വപ്ന: അതാരാണ്. എനിക്ക് മനസ്സിലായില്ല

വിളിക്കുന്നയാൾ: നിങ്ങളുടെയൊപ്പം എപ്പോഴുമുണ്ടാകുന്ന സരിത്ത്. കേസിൽ നിങ്ങളെ പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന സരിത്ത്

സ്വപ്ന: നിങ്ങൾക്ക് ഇപ്പോ എന്താണ് ആവശ്യം

വിളിക്കുന്നയാൾ: ഈ കൊടിപിടിക്കൽ നിർത്തുക. അതാണ് ആവശ്യം

സ്വപ്ന: അതിൽ എന്താണ് നിങ്ങളുടെ താൽപര്യം

വിളിക്കുന്നയാൾ: നമുക്ക് ഒരു പാർട്ടി മതി

സ്വപ്ന: ഞാനൊരു പാർട്ടിക്കാരിയല്ല. നിങ്ങൾ പറയുന്നത് അനുസരിക്കാനല്ല ഞാനിവിടെ ഇരിക്കുന്നത്

വിളിക്കുന്നയാൾ: സ്വർണം കടത്തിയും കമീഷൻ വാങ്ങിയുമല്ലേ കഴിയുന്നത്

സ്വപ്ന: നിങ്ങൾക്ക് എന്തെങ്കിലുമുണ്ടെങ്കിൽ പൊലീസിൽ പരാതി കൊടുക്കൂ

Full View

രണ്ടാമത്തെ കാൾ

വിളിക്കുന്നയാൾ: എനിക്ക് നിങ്ങളെ വിളിക്കാൻ നമ്പർ തന്നത് എറണാകുളത്തെ മരട് അനീഷാണ്

സ്വപ്ന: അത് ആരാണ്

നൗഫൽ: ഈ നമ്പറിൽ വിളിച്ച് പരിപാടി നിർത്താൻ പറയണമെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രിക്കും ജലീലിനും പിന്നാലെ നടക്കുന്നത് നിർത്താൻ പറഞ്ഞോളൂ എന്നാണ് പറഞ്ഞത്.

സ്വപ്ന: നിങ്ങൾ എന്നിട്ട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്തിനാണ്

നൗഫൽ: ഞാൻ ഭീഷണിയുടെ സ്വരത്തിലല്ലോ പറഞ്ഞത്. ഭീഷണിയെന്ന് പറയുന്നത്, നമ്മളിപ്പോ നിങ്ങളെ തട്ടുമെന്ന് പറയുകയാണെങ്കിൽ വന്ന് തട്ടുക തന്നെ ചെയ്യും

സ്വപ്ന: കുഴപ്പമില്ല. എനിക്ക് നിങ്ങളെ അറിയില്ല. എന്നെ വിളിച്ച് ശല്യപ്പെടുത്തരുത്

നൗഫൽ: ശല്യപ്പെടുത്തുകയൊന്നുമല്ല, ഞാൻ ലൈനാക്കാൻ വിളിക്കുകയൊന്നുമല്ലല്ലോ. ഒരു പെണ്ണായതുകൊണ്ട് അങ്ങനെ സംസാരിച്ചു

സ്വപ്ന: നിങ്ങൾ ഫോൺ വെക്കൂ, അല്ലെങ്കിൽ ഞാൻ കട്ട് ചെയ്യാം. എന്നെ മേലാൽ ഫോൺ വിളിച്ച് ശല്യം ചെയ്യരുത്

നൗഫൽ: നീയൊരു ... ചെയ്യില്ല. നീ ആർക്കാണ് പരാതി കൊടുക്കുന്നത്. നീയും സരിതയും പി.സി. ജോർജുമൊന്നും അതിനായിട്ടില്ല. കേന്ദ്രത്തിനെ കൊണ്ടുവന്ന് കേരളത്തിൽ വാഴിക്കില്ല. നൗഫലാണ് പറയുന്നത്. മലപ്പുറം ജില്ല പെരിന്തൽമണ്ണ നൗഫൽ.

Tags:    
News Summary - The full version of the phone call threatening Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.