ക്വാറിയിൽ ടിപ്പറിനുമുകളിൽ മണ്ണിടിഞ്ഞ്​ ഡ്രൈവർ മരിച്ചു

മേപ്പാടി (വയനാട്​): കടച്ചികുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ടിപ്പർ ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സിൽവൻ എന്ന് വിളിക്കുന്ന സിൽവസ്​റ്റൻ (57) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്ന സിൽവൻ നാലു ദിവസം മുമ്പാണ് സർവിസിൽ നിന്ന് പിരിഞ്ഞ്​ ടിപ്പറിൽ ജോലിക്ക്​ കയറിയത്​.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം. പാറയുടെ മുകളിലുള്ള മണ്ണ് നീക്കി തെളിക്കുന്നതിനിടെ മണ്ണും കൂറ്റൻ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം കൽപറ്റ ഫയർഫോഴ്സ് അധികൃതരുടെ മേൽനോട്ടത്തിൽ പാറ തുരന്ന് വെടി പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ജോളി. മക്കൾ: രചന, റെൽജിൻ.

Tags:    
News Summary - The driver died in quarry collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.