Posted On
date_range Updated On
date_range തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന മെഡിക്കല്‍ ബോർഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവൈ.എസ്.പി ഡോക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ജൂലൈ രണ്ടിനാണ് തങ്കം ആശുപത്രിയിൽ നവജാത ശിശു മരിച്ചത്. രണ്ട് ദിവസത്തിന് ശേഷം അമ്മയും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.