Posted On
date_range Updated On
date_range ഫേസ്ബുക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട മലയാളി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ചെന്നൈ: ഫേസ്ബുക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൃഷ്ണഗിരി കാവേരിപട്ടണത്തിനു സമീപമാണ് തിരുവനന്തപുരം സ്വദേശിനി രഞ്ജിനിയുടെ(32) മൃതദേഹം കണ്ടെത്തിയത്.
മനോവിഷമത്തെ തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചതാണെന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് സൂര്യ എന്ന യുവാവിനൊപ്പം കഴിയുകയായിരുന്ന രഞ്ജിനി കാവേരിപട്ടണത്തെ വസ്ത്ര നിർമാണകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു.
രഞ്ജിനി ഇൗയിടെ ഒരാഴ്ചത്തെ ഡൽഹി യാത്ര നടത്തിയിരുന്നു. ഇതിെൻറ വിശദാംശങ്ങൾ പങ്കുവെക്കാത്തതിനെച്ചൊല്ലി സൂര്യയുമായി വാക്കുതർക്കമുണ്ടായേത്ര. ശനിയാഴ്ച രാവിലെ രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സൂര്യ ഒളിവിൽ പോയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.