തിരുവനന്തപുരം: വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചത്. ഈ മാസം 31-നുള്ളിൽ മറുപടി നൽകാനാണ് നിർദേശം. നേരത്തെ മോട്ടോർ വാഹനവകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.
ഈ മാസം 31-നുള്ളിൽ മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം. പരാതി നേരത്തെ പോലീസും തള്ളിയിരുന്നു. കോട്ടയം എസ്.പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ചിട്ട് മൂന്നു വർഷമായിട്ടും ഈ ബോർഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വെച്ച് ഇത്തരത്തിൽ നക്ഷത്രചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ സൂചനയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വാർത്ത വന്നതിന് പിന്നാലെയാണ് തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നത്.
മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി സ്വകാര്യ വാഹനത്തിൽ നക്ഷത്രങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായില്ല. തച്ചങ്കരി നടത്തിയ നിയമലംഘനത്തിന് മോട്ടോർ വാഹനവകുപ്പ് 250 രൂപയാണ് അന്ന് പിഴയിട്ടത്. കാറിൽ അനധികൃതമായി ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ചതിനാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. ഇക്കാര്യത്തിൽ എം.വി.ഡിയുടെ തുടർനടപടികൾ ഒന്നുമുണ്ടാകില്ലെന്നാണ് സൂചന. മോട്ടോർ വാഹനവകുപ്പ് ഇട്ട 250 രൂപ പിഴ കഴിഞ്ഞ ദിവസം ടോമിൻ ജെ. തച്ചങ്കരി അടച്ചിരുന്നു. സംഭവത്തിൽ കോട്ടയം എസ്.പിയോട് സംസ്ഥാന പോലീസ് മേധാവി ദർവേഷ് സാഹിബ് റിപ്പോർട്ട് തേടിയിരുന്നു.
ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിൽ എത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം നീക്കുകയും ചെയ്തു. ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരീസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും അന്ന് സൂചനയുണ്ടായിരുന്നു. വിരമിച്ചതിന് ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ല. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.