സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയായി സുരേഷ് ബാബു തുടരും

ചിറ്റൂർ: സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയായി സുരേഷ് ബാബുവിന് രണ്ടാമൂഴം. ചിറ്റൂരിൽ നടന്ന പാർട്ടി ജില്ല സമ്മേളനമാണ് സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തത്. എട്ടു പുതുമുഖങ്ങൾ പുതുതായി ജില്ല കമ്മിറ്റിയിൽ ഇടംനേടി. ആർ. ജയദേവൻ, എൻ. സരിത, സി.പി. പ്രമോദ്, എൻ.ബി. സുഭാഷ്, ടി.കെ. അച്യുതൻ, ടി. കണ്ണൻ, ഗോപാലകൃഷ്ണൻ, സി. ഭവദാസ് എന്നിവരാണ് പുതുമുഖങ്ങൾ. നിലവിലെ ജില്ല കമ്മിറ്റിയിൽനിന്ന് അഞ്ചുപേരെ ഒഴിവാക്കി. ടി.എൻ. കണ്ടമുത്തൻ, എ. അനിതാനന്ദൻ, ഗിരിജ സുരേന്ദ്രൻ, വിനയകുമാർ, വി.കെ. ജയപ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്.

വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ സുരേഷ്‌ബാബു പൊതുരംഗത്തേക്ക് കടന്നുവന്നത്‌. നിലവിൽ സി.ഐ.ടി.യു ജില്ല വൈസ്‌ പ്രസിഡന്റും മലബാർ സിമന്റ്സ് ഡയറക്ടറുമാണ് പെരുമാട്ടി സ്വദേശിയായ സുരേഷ്‌ബാബു.

Tags:    
News Summary - Suresh Babu will continue as CPM Palakkad District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.