ശബരിമല ഹരജികൾ സുപ്രീംകോടതി തള്ളി; സംസ്​ഥാന സർക്കാറി​ന്​ തിരിച്ചടി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ശബരിമലയുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച മൂന്ന്​ ഹരജികളും ഒരു സ്വകാര്യ ഹരജിയും സുപ്ര ീംകോടതി തള്ളി. കേരള ഹൈകോടതി പരിഗണനയിലുള്ള ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീംകോടതിയിലേക്ക് മാറ ്റണമെന്ന്​ ആവശ്യപ്പെട്ട്​ കേരളം സമർപ്പിച്ച ഹരജികളും ഹൈകോടതി ശബരിമല നിരീക്ഷണത്തിന്​ സമിതിയെ നിയമിച്ചതിനെത ിരായ പ്രത്യേകാനുമതി ഹരജിയും ആണ്​​ തള്ളിയത്​.

സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദത്തിലേക്ക്​ കടക്കുംമുമ്പുതന്നെ ഹരജികൾ കേൾക്ക​ുന്നതിന്​ ചീഫ് ജസ്​റ്റിസ്​ രഞ്ജൻ ഗൊഗോയ് വിമുഖത പ്രകടിപ്പിച്ചു. പുനഃപരിശോധന ഹരജികൾ വിശദമായി കേട്ടതാണെന്ന്​​ കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി പരിഗണനയിലുള്ള ഒമ്പത്​ ഹരജികളൊഴികെയുള്ളവ തീർപ്പാക്കിയതാണെന്ന്​ വിജയ് ഹൻസാരിയ ​ബോധിപ്പിച്ചപ്പോൾ മറ്റു ഹരജികൾ കൂടി ഹൈകോടതി തീർപ്പാക്കുമെന്നായിരുന്നു ചീഫ്​ ജസ്​റ്റിസി​​​െൻറ മറുപടി.

ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജിയിൽ നോട്ടീസ്​ അയക്കണമെന്ന്​ വിജയ് ഹൻസാരിയ ആവശ്യപ്പെട്ടപ്പോൾ ഹൈകോടതിയെതന്നെ സമീപിക്കണമെന്നും സുപ്രീംകോടതി ഇടപെടില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ വ്യക്​തമാക്കി. ഹരജി തള്ളിയാൽ ഹൈകോടതിയെ സമീപിക്കാനാകില്ലെന്ന്​ പറഞ്ഞുവെങ്കിലും ഹൈകോടതിയെ സമീപിക്കാമെന്നും തങ്ങൾ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലക്കലിൽനിന്ന്​ പമ്പയിലേക്ക് സ്വകാര്യ വാഹന ഗതാഗതം അനുവദിക്കുക, കെ.എസ്.ആർ.ടി.സിയുടെ നിലക്കൽ-പമ്പ നിരക്ക് വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ആർ.വി. ബാബു സമർപ്പിച്ച ഹരജി അസംബന്ധമാണെന്ന്​ പറഞ്ഞാണ്​ സുപ്രീംകോടതി തള്ളിയത്​.

Tags:    
News Summary - Supreme Court rejected Sabarimala cases -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.