എയർഇന്ത്യ എക്‌സ്​പ്രസിന്‍റെ വേനൽക്കാല സമയക്രമമായി; ആഴ്ചയിൽ 603 സർവിസ്​

നെടുമ്പാശ്ശേരി: എയർഇന്ത്യ എക്‌സ്​പ്രസിന്റെ വേനൽക്കാല സമയക്രമം നിലവിൽവന്നു. ഇതു പ്രകാരം ആഴ്ചയിൽ 603 സർവിസുകളാണുള്ളത്. നേരത്തേ ഇത്​ 513 ആയിരുന്നു.

ജിദ്ദയിലേക്കും ക്വലാലംപൂരിലേക്കും പുതിയ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടുനിന്ന് ജിദ്ദയിലേക്ക്​ ആഴ്ചയിൽ നാലും കൊച്ചിയിൽനിന്ന് ഒന്നും സർവിസാണുള്ളത്.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നായി ദു​ബൈക്ക്​ ആഴ്ചയിൽ 80 സർവിസുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പിള്ളി എന്നിവയടക്കം 10 വിമാനത്താവളങ്ങളിൽനിന്നാണ് ദുബൈ സർവിസ്​.

15 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും 19 ആഭ്യന്തര കേന്ദ്രങ്ങളിലേക്കുമാണ് എയർഇന്ത്യ എക്‌സ്​പ്രസ്​ സർവിസ്​. 24 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Tags:    
News Summary - Summer schedule of Air India Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.