സിനഗോഗിന്​ മുന്നിലെ തീവെപ്പ്​: ഡിജിറ്റൽ തെളിവുകൾ നിർണായകം

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ ക​ട​വും​ഭാ​ഗം സി​ന​ഗോ​ഗി​ന്​ മു​ന്നി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​വെ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പു​ത്ത​ൻ​കു​രി​ശ്​ സ്വ​ദേ​ശി എ​ബി​ൻ പോ​ളി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്​ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച അ​ഞ്ച്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യ പ്ര​തി​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പൊ​ലീ​സ്. ഇ​യാ​ൾ​ക്ക്​ രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യും ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ ഐ.​ബി, എ​ൻ.​ഐ.​എ തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.

‘ബോ​സ്’​ എ​ന്ന്​ പ്ര​തി വി​ശേ​ഷി​പ്പി​ക്കു​ന്ന​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം. സി​ന​ഗോ​ഗ്​ തീ​വെ​പ്പ​ട​ക്കം എ​ബി​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ‘ബോ​സി’​ന്‍റെ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചെ​ന്നാ​ണ്​ നി​ഗ​മ​നം. എ​ന്നാ​ൽ ‘ബോ​സി’​നെ അ​റി​യി​ല്ലെ​ന്നാ​ണ്​ എ​ബി​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. സി​ന​ഗോ​ഗി​ന്​ മു​ന്നി​ലെ തീ​വെ​പ്പി​ന്​ 10​ ല​ക്ഷം രൂ​പ​യാ​ണ്​ പ്ര​തി​ഫ​ല​മെ​ന്നാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്ന്​ ല​ഭി​ച്ച ചാ​റ്റു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ര​ണ്ടു​ല​ക്ഷം മു​ൻ​കൂ​ർ കൈ​പ്പ​റ്റി. ക്രി​പ്​​റ്റോ ക​റ​ൻ​സി വ​ഴി​യാ​യി​രു​ന്നു ഇ​ട​പാ​ട്. ഈ ​പ​ണം ന​ൽ​കി​യ​താ​ര്, മ​റ്റെ​ന്തെ​ങ്കി​ലും ദൗ​ത്യം എ​ബി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ന​കം ശേ​ഖ​രി​ച്ച ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കേ​സി​ൽ യു.​എ.​പി.​എ ചു​മ​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.

Tags:    
News Summary - Synagogue Arson Attack: Digital Evidence Becomes Crucial in Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.