മെസ്സിയുടെ പേരിലെ കള്ളക്കളി; തുടർനടപടി ഗവർണർക്ക്​ പാസ്​ ചെയ്ത് സർക്കാർ, 126 കോടി നൽകിയതിന്​ രേഖയില്ല

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന ആ​ക്ഷേ​പ​ത്തി​നി​ടെ തു​ട​ർ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മു​ന്‍ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​സ്.​ഐ.​ടി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന​ട​പ​ടി​ക്ക് സ​ര്‍ക്കാ​ര്‍ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ടി.

മു​ൻ​മ​ന്ത്രി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ചു​ള്ള ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി ലോ​ക്ഭ​വ​ന് കൈ​മാ​റി. മു​ൻ കാ​യി​ക മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്​ യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​വ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, മു​ൻ മ​ന്ത്രി​യെ​ന്ന നി​ല​യി​ലാ​ണ് വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ടി​യ​ത്. ഭാ​വി​യി​ൽ കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഈ ​വി​ഷ​യം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ്​ ഈ ​നീ​ക്കം. എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​ട്ടും സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്​ ഒ​ത്തു​ക​ളി​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. സ്​​​പോ​ൺ​സ​റാ​യി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​ൻ മ​ന്ത്രി​യാ​യി​രു​ന്ന അ​ബ്ദു​റ​ഹ്മാ​ൻ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്നാ​ണ്​ എ.​ഡി.​ജി.​പി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്.​ഐ.​ടി​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. വി​ദേ​ശ​യാ​ത്ര ന​ട​ത്തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന്​ ന​ഷ്ടം വ​രു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​തു​വ​ഴി അ​ബ്ദു​റ​ഹ്മാ​ൻ മ​റ്റെ​ന്തെ​ങ്കി​ലും നേ​ട്ട​ങ്ങ​ള്‍ കൈ​ക​വ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശി​ച്ചു. സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കൊ​ള്ള ലാ​ഭ​മു​ണ്ടാ​ക്കാ​ൻ വ​ഴി​വി​ട്ട് ഉ​ത്ത​ര​വു​ക​ള്‍ ഇ​റ​ക്കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി. ​സ​ത്യ​പാ​ല​നെ​തി​രാ​യ കു​റ്റം. വ​കു​പ്പ് സെ​ക്ര​ട്ട​റി അ​റി​യാ​തെ സ​ത്യ​പാ​ല​ൻ ഫ​യ​ല്‍ കൈ​കാ​ര്യം ചെ​യ്യു​ക​യും സ​ര്‍ക്കാ​റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

126 കോടി നൽകിയതിന്​ രേഖയില്ല

തി​രു​വ​ന​ന്ത​പു​രം: മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ അ​ർ​ജ​ന്‍റീ​ന ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന്​ 126 കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന സ്​​പോ​ൺ​സ​ർ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം സാ​ധൂ​ക​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ക​​ണ്ടെ​ത്താ​നോ സ്ഥി​രീ​ക​രി​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി ഒ.​​ജെ. ജെ​നീ​ഷ്​ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ബാ​ങ്ക്​ ഡെ​ബി​റ്റ്​ അ​ഡ്വൈ​സ്, സ്വി​ഫ്​​റ്റ്​ പ​ക​ർ​പ്പ്, ഫോം ​എ2, ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഔ​ദ്യോ​ഗി​ക പ​ണ​മ​ട​വ്​ ര​സീ​ത്​ എ​ന്നി​വ​യൊ​ന്നും സ​ർ​ക്കാ​റി​ൽ ല​ഭ്യ​മ​ല്ല. ഈ ​വി​ഷ​യം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും.

മു​ൻ കാ​യി​ക മ​ന്ത്രി, അ​ന്ന​ത്തെ സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ യൂ​ത്ത്​ അ​ഫ​യേ​ഴ്​​സ്​ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ ന​ട​ത്തി​യ സ്​​പെ​യി​ൻ സ​ന്ദ​ർ​ശ​ന​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ട്. രാ​ജ്യാ​ന്ത​ര കാ​യി​ക ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച്​ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ കാ​യി​ക-​യു​വ​ജ​ന​കാ​ര്യ വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കാ​യി​ക ഉ​ച്ച​കോ​ടി​യു​ടെ ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്, കാ​റ്റ​റി​ങ്​ ക​രാ​റു​കാ​ർ എ​ന്നി​വ ടെ​ൻ​ഡ​റി​ല്ലാ​തെ മു​ൻ കാ​യി​ക മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​ർ​ക്ക്​ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും.

Tags:    
News Summary - Messi Kerala Visit Controversy: Government Passes File to Governor Over Missing 126 Crore Proof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.