പാലക്കാട് ഞാങ്ങാട്ടിരിയിൽ ചത്ത തെരുവുനായക്ക് പേവിഷബാധ

കൂറ്റനാട്: പാലക്കാട് ഞാങ്ങാട്ടിരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ചതെന്ന് കരുതുന്ന തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഞാങ്ങാട്ടിരി പൂതംകുളം ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തിയ നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പരിശോധനാഫലം പുറത്തു വന്നതോടെ നാട്ടുകാർ ഏറെ ഭീതിയിലാണ്. മറ്റു നായ്ക്കളെയോ മൃഗങ്ങളെയോ കടിച്ചിരുന്നോ എന്നത് അറിവായില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.

കഴിഞ്ഞ ദിവസം തന്നെ കൂറ്റനാട് പ്രദേശത്ത് അഞ്ചോളം പേരെയും തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. അന്ന് നാട്ടുകാർ ചേർന്ന് നായയെ കണ്ടെത്താനായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

Tags:    
News Summary - Stray dog found dead in Nhangattiri, Palakkad, infected with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.