ക്ഷേത്രത്തിൽ കയറി തൊഴുത് മോഷണം; കള്ളൻ പിടിയിൽ

ആലപ്പുഴ: അരൂർ ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ തൊഴുത ശേഷം മോഷണം നടത്തിയ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്.

ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു മോഷണം നടത്തിയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖംമൂടി ധരിച്ചാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്.

പ്രതിയെ ഇന്നലെ രാത്രി തന്നെ മാവേലിക്കരയിൽനിന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ശ്രീകോവിലിൽനിന്ന് മോഷ്ടിച്ച 10 പവൻ ആഭരണങ്ങളും ഇയാളിൽനിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Stealing from temple; thief is caught at Mavelikkakra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.