കണ്ണൂർ: ജനതാദൾ എസ് നേതാവായിരുന്ന നിസാർ അഹമ്മദിെൻറ കണ്ണൂർ പയ്യാമ്പലത്തുള്ള സ്തൂപം തകർത്ത നിലയിൽ. ശനിയാഴ്ച മന്ത്രി മാത്യു ടി.തോമസ് അനാവരണം ചെയ്യാനിരുന്ന സ്തൂപമാണ് തല്ലിതകർത്തത്. പയ്യാമ്പലത്ത് സംസ്കരിക്കാത്തവർക്കും അഹിന്ദുകൾക്കും സ്തൂപം നിർമിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം നിസാർ അഹമ്മദിെൻറ സ്തൂപത്തിന് ചുറ്റും ചിലർ കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്തൂപം തകർക്കപ്പെട്ടത്. ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട നിസാര്‍ അഹമ്മദിെൻറ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.