ദേശീയപാത വികസനം: പരാതിക്കാരുടെ നിവേദനം മന്ത്രിക്ക് അ‍യക്കുകയാണ് ചെയ്തത് -ശ്രീധരൻപിള്ള

കോഴിക്കോട്: ദേശീയപാത വികസനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അട്ടിമറിക്കുന്നുവെന്ന ധനമന്ത്രി തോമസ് ഐസക്കി‍​െൻറ ആ രോപണത്തിന് മറുപടിയുമായി പി.എസ്. ശ്രീധരൻ പിള്ള. ദേശീയപാത വികസനം താൻ അട്ടിമറിച്ചിട്ടില്ലെന്നും പ്രളയദുരിതത്തിൽ പെട്ട തങ്ങളുടെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തന്നെ കാണാൻ വന്നവർ നൽകിയ നിവേദനം ബന്ധപ്പെട ്ട മന്ത്രിക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം വേണമെന്നും പാവപ്പെട്ടരുടെ കിടപ്പാടം സംരക്ഷിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്ന്​ ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മൂത്തകുന്നം പ്രദേശത്തെ ജോയൻറ്​ ആക്​ഷൻ കൗൺസിൽ എൻ.എച്ച് 17 ഭാരവാഹികൾ തന്നെ കാണാൻ വന്നു. അവരിൽ സി.പി.എം പ്രാദേശിക നേതാവുമുണ്ടായിരുന്നു. നിവേദനത്തിൽ ആവശ്യപ്പെടുന്ന കാര്യം നിയമപ്രകാരം കഴിയുന്നതാണെങ്കിൽ ചെയ്തുകൊടുക്കണമെന്നാണ് താൻ കത്തിൽ ആവശ്യപ്പെട്ടത്. 1972ൽ ഇവരിൽനിന്ന് 30 മീറ്റർ ഭൂമിയേറ്റെടുത്തിട്ടുണ്ട്. എന്നാൽ, അവിടെ പിന്നീട് ഒന്നും നടന്നിട്ടില്ല. വീണ്ടും സ്ഥലം ഏറ്റെടുത്താൽ ആയിരത്തോളം കുടുംബങ്ങൾ വഴിയാധാരമാവുമെന്നാണ്​ നിവേദനത്തിലുള്ളത്​.

പിഎച്ച്​.ഡിയുള്ളതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്ന്​ ശ്രീധരൻപിള്ള പരിഹാസ്യരൂപേണ പറഞ്ഞു. ദേശീയപാത വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിധിൻ ഗഡ്കരി സംസ്ഥാന സർക്കാറിനെ പ്രകീർത്തിച്ചതിനെ കുറിച്ച് അറിയില്ല. അതൊക്കെ ഭരണകൂടങ്ങൾ തമ്മിലെ കാര്യമാണ്. വികസന വിരുദ്ധൻ എന്ന് ചിത്രീകരിച്ചാലും കുഴപ്പമില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sreedharan pillai press meet- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.