തിരുവനന്തപുരം: നിയമസഭ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി പുറത്തുവിട്ടതിനെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സഭയിലെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞിട്ടും എന്താണ് സംഭവിച്ചതെന്ന് സ്പീക്കര്‍ ചോദിച്ചു. മൊബൈല്‍ ഫോൺ റെക്കോഡിങ്ങും ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനമുണ്ട്. അത്തരം കടുത്ത നടപടികളിലേക്ക് പോയിട്ടില്ല. എന്നിരുന്നാലും ബുധനാഴ്ചത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
സഭയുടെ ചരിത്രത്തിലാദ്യമായി സമാന്തര സ്പീക്കറെയും മുഖ്യമന്ത്രിയെയും അവതരിപ്പിച്ചാണ് കഴിഞ്ഞദിവസം പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിച്ചത്. ഇത് മൊബൈൽ ഫോണിൽ പ്രതിപക്ഷാംഗങ്ങൾതന്നെ ചിത്രീകരിച്ച് പുറത്തെത്തിച്ചിരുന്നു.
അതേസമയം, മാധ്യമങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം സഭ ടി.വി പൂര്‍ണമായി മറച്ചുവെക്കുകയാണെന്നും പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
സ്പീക്കര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഭരണപക്ഷത്തിനുവേണ്ടിമാത്രം പ്രവർത്തിക്കുന്ന ഒന്നായി സഭ ടി.വി മാറി. ഇത് അംഗീകരിക്കാനാവില്ല. സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവരണം. അല്ലെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കും. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗം ഞങ്ങള്‍ സ്വീകരിക്കും - സതീശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.