സോ​ഫ്റ്റ് വെ​യ​ർ പ​ദ്ധ​തി; വാ​സ​വ​ന്റെ വാ​ദം ക​ള്ളം –ചെ​ന്നി​ത്ത​ല

കാ​സ​ർ​കോ​ട്: കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്കു​ള്ള പൊ​തു സോ​ഫ്റ്റ് വെ​യ​ര്‍ ത​യാ​റാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്‍നി​ന്ന് ടാ​റ്റാ ക​ണ്‍സ​ള്‍ട്ട​ന്‍സി​യെ ഒ​ഴി​വാ​ക്കി​യ​ത് സി​ങ്കി​ള്‍ ബി​ഡ​ര്‍ ആ​യ​തു​കൊ​ണ്ടാ​ണ് എ​ന്ന മ​ന്ത്രി വാ​സ​വ​ന്റെ വാ​ദം പ​ച്ച​ക്ക​ള്ളം. നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടും ഒ​റ്റ ക​മ്പ​നി പോ​ലും മു​ന്നോ​ട്ടു വ​ന്നി​ല്ല. അ​ങ്ങ​നെ യോ​ഗ്യ​ത​യി​ല്‍ ഇ​ള​വു​വ​രു​ത്തി​യ​പ്പോ​ഴാ​ണ് ഏ​ക ബി​ഡ​റാ​യി ടാ​റ്റാ ക​ണ്‍സ​ള്‍ട്ട​ന്‍സി വ​ന്ന​ത്.

ടെ​ന്‍ഡ​ര്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം, ഈ ​പ്രോ​ജ​ക്ട് സം​സ്ഥാ​ന​ത്തെ 1612 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും അ​വ​യു​ടെ ശാ​ഖ​ക​ളും ചേ​ർ​ത്ത് 4415 ഇ​ട​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത​ല സോ​ഫ്റ്റ്വെ​യ​ര്‍ ന​ട​പ്പാ​ക്ക​ലി​നാ​യി​രു​ന്നു. ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘ​ത്തെ​യാ​ണ് സ​ര്‍ക്കാ​ര്‍ പ്രോ​ജ​ക്ട് ചു​മ​ത​ല ഏ​ല്‍പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘം സ​മ​ര്‍പ്പി​ച്ച​തി​നേ​ക്കാ​ള്‍ നാ​ലി​ലൊ​ന്നു തു​ക മാ​ത്രം ക്വോ​ട്ട് ചെ​യ്ത മ​ല​ബാ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി(​മി​റ്റ്കൊ)​യെ സ​ര്‍ക്കാ​ര്‍ ഒ​ഴി​വാ​ക്കി. വ്യ​ക്ത​ത​യി​ല്ലാ​ത്ത ടെ​ൻ​ഡ​റാ​ണ് ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘം സ​മ​ര്‍പ്പി​ച്ച​ത്. 4415 ബാ​ങ്ക് ശാ​ഖ​ക​ള്‍ക്ക് ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ച്ച​പ്പോ​ള്‍ ദി​നേ​ശ് സ​മ​ര്‍പ്പി​ച്ച​ത് 280 ശാ​ഖ​ക​ളി​ല്‍ സോ​ഫ്റ്റ് വെ​യ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 49.9 കോ​ടി രൂ​പ​യു​ടെ ബി​ഡ്.

അ​തേ​സ​മ​യം മി​റ്റ്‌​കോ ന​ല്‍കി​യ​ത് 231.7 കോ​ടി രൂ​പ​യു​ടെ ബി​ഡ്. ഇ​ത് ഏ​താ​ണ്ട് ടാ​റ്റാ ക​ണ്‍സ​ള്‍ട്ട​ന്‍സി പ​റ​ഞ്ഞ ബി​ഡ് തു​ക​ക്ക് ഏ​താ​ണ്ട് അ​ടു​ത്തു നി​ല്‍ക്കു​ന്നു. ദി​നേ​ശ് ഒ​രു ശാ​ഖ​ക്ക് ചെ​ല​വ് സ​മ​ർ​പി​ച്ച​ത് 17.8 ല​ക്ഷം രൂ​പ​യാ​ണ്. മി​റ്റ് കോ 4415 ​ശാ​ഖ​ക​ളി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ന​ല്‍കി​യ ബി​ഡ് വെ​ച്ചു നോ​ക്കു​മ്പോ​ള്‍ ഒ​രു ശാ​ഖ​ക്ക് 5.24 ല​ക്ഷം രൂ​പ മാ​ത്ര​മേ ആ​കു​ന്നു​ള്ളു. സ​ഹ​ക​ര​ണ സം​ഘ മേ​ഖ​ല​യി​ല്‍ പി​ടി​മു​റു​ക്കു​ന്ന​തി​ന് ദി​നേ​ശ് സ​ഹ​ക​ര​ണ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ള്ള​ക്ക​ളി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags:    
News Summary - Software project: Vasavan's claim is a lie - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.