എണ്ണപ്പാറയിൽ നടത്തിയ കൂട്ടയോട്ടം കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: യുവാക്കളിലും വിദ്യാർഥികളിലും ഏറിവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഗോത്രബന്ധുവികസന സമിതി. സർക്കാറിന്റെ ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് പിന്തുണയർപ്പിച്ച് ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി എണ്ണപ്പാറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. നബാർഡ് ട്രൈബ്സ് പ്രോജക്ട് കോടോം-ബേളൂർ, എണ്ണപ്പാറ വില്ലേജ് പ്ലാനിങ് കമ്മിറ്റി ക്ലസ്റ്റർ, കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ, സെൻറർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻറ്, അമ്പലത്തറ ജനമൈത്രി പൊലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ കൂട്ടയോട്ടം കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഗോത്ര ബന്ധു വികസന സമിതി പ്രസിഡൻറ് രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജിത ശ്രീകുമാർ, രാജൻ അയ്യങ്കാവ്, ജോളി ജോസഫ്, എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ജിഷ, ചിത്രകാരൻ കെ.ആർ.സി. തായന്നൂർ രമണി, ശാലിനി, രമ്യ ബാലകൃഷ്ണൻ, ടി. രാജേഷ്, ശശികല, എൻ. ബിന്ദു എന്നിവർ സംസാരിച്ചു. സി. രാജൻ ചൂരപ്പടവ് സ്വാഗതവും പി. അമ്പാടി പനയാർകുന്ന് നന്ദിയും പറഞ്ഞു. കൂട്ടയോട്ടത്തിന് എ.ഇ. അമ്പു, രാജേഷ് പനയാർകുന്ന്, അജിത വേണുഗോപാൽ, കെ. രഘു, നാരായണൻ കുഴിക്കോൽ, മാധവൻ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ചിത്രരചന മത്സരവിജയികൾക്കുള്ള സമ്മാനദാനവും ലഹരിവിരുദ്ധപ്രതിജ്ഞയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.