Posted On
date_range Updated On
date_range കാറിൽനിന്ന് എം.ഡി.എം.എ പിടിച്ചു; യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാറിൽനിന്ന് എം.ഡി.എം.എയുമായി യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.15ന് മൂന്നാം മൈലിൽനിന്നാണ് 1.010 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. മാവുങ്കാൽ നെല്ലിത്തറയിലെ വിഗ്നേശ് കെ. നായർ (32) ആണ് അറസ്റ്റിലായത്. അമ്പലത്തറ ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം മൈൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. പൊലീസിനെ കണ്ട് പ്രതി കാറിൽനിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടർന്ന് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.