ചിത്താരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: ചിത്താരിയിൽ സംഘർഷം; പരിക്കേറ്റ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നേരത്തെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നത്തിൽ ചിത്താരിയിൽ വച്ച് ആറങ്ങാടി സ്വദേശിയായ വിദ്യാർഥിക്ക് അടിയേറ്റു. ഇത് ചോദ്യം ചെയ്യാൻ ആറങ്ങാടിയിൽ നിന്ന് ഒരു സംഘം എത്തിയതോടെയായിരുന്നു സംഘർഷം.

ഹോസ്ദുർഗ് പൊലീസെത്തി കുഴപ്പക്കാരെ വിരട്ടി ഓടിച്ചു. മർദനമേറ്റ ആറങ്ങാടി സ്വദേശികളായ എം. മുഹമ്മദ്റിയാൻ (16), കോട്ടക്കുന്നിലെ മുഹമ്മദ് റാഷിദ് (16) എന്നിവർ ചികിത്സയിലാണ്. മറ്റുള്ളവരുമായുള്ള പ്രശ്നത്തിൽ വസ്ത്രം വാങ്ങാൻ വന്ന തങ്ങളെ ആളുമാറി ആക്രമിച്ചതാണെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു. ഇവരുടെ പരാതിയിൽ ജംഷി, മൻസൂർ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇരുമ്പ് വടി കൊണ്ടും താക്കോൽ കൊണ്ടും ആക്രമിച്ചതായാണ് പരാതി.

Tags:    
News Summary - Clashes between students in Chitari; Two hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.