Posted On
date_range Updated On
date_range കേന്ദ്ര കേരള സർവകലാശാലയിൽ വീണ്ടും പൂജ വിവാദം
കാഞ്ഞങ്ങാട്: പെരിയയിലെ കേന്ദ്ര കേരള സർവകലാശാലയിൽ പുതിയ പൂജ വിവാദം. ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബാങ്ക് നൽകിയ ബസിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിനു മുന്നോടിയായാണ് പൂജ നടത്തിയത്. പൂജ നടത്തിയത് സർവകലാശാല ജീവനക്കാരനാണ്. സർവകലാശാലയുടെ പൊതുവിടത്തിൽ മതപരമായ ചടങ്ങ് നടത്തരുതെന്ന മാനദണ്ഡമാണ് കാറ്റിൽ പറത്തിയത്.
അഡ്മിൻ ബ്ലോക്കിന് മുൻപിൽ നടന്ന പൂജക്ക് സാക്ഷികളായി വി.സി. പ്രഫസർ സിദ്ധു പി. അൽഗൂർ, രജിസ്ട്രാർ തുടങ്ങിയവർ പങ്കെടുത്തു. സർവകലാശാലയുടെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എസ്.എഫ്.ഐ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.