അവധിക്കാലത്ത് പോല്‍-ആപ്പില്‍ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു

തിരുവനന്തപുരം : വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു.

അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പൊലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും.

പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. 

Tags:    
News Summary - So far 6894 people have availed the facility on Paul-App during the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.