Posted On
date_range Updated On
date_range സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണം -പ്രീതി നടേശൻ
കൊല്ലം: സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ. കെ. സുകുമാരെൻറ കുളത്തൂർ പ്രസംഗത്തോടെയാണ് ജാതി സംവരണത്തിനെതിരായ നീക്കം ഇ.എം.എസ് സർക്കാർ ഉപേക്ഷിച്ചത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ജാതി സംവരണം ഇല്ലാതാക്കാൻ വീണ്ടും ശ്രമം നടക്കുന്ന സാഹചര്യത്തിൽ കുളത്തൂർ പ്രസംഗം വീണ്ടും മുഴങ്ങണം. ജാതിയുടെയോ മതത്തിെൻറയോ പേരിൽ കലഹമുണ്ടാക്കാനല്ല, പിന്നാക്ക വിഭാഗങ്ങളുടെ നിലനിൽപ്പിനും മുന്നേറ്റത്തിനും വേണ്ടിയാണെന്നും പ്രീതി നടേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.