ദത്ത്​ വിവാദം: അനുപമയുടെ മാതാവുൾപ്പെടെ അഞ്ച്​ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: വിവാദ ദത്ത് കേസിൽ പരാതിക്കാരിയായ അനുപമയുടെ മാതാവ്​ ഉൾപ്പെടെ അഞ്ച്​ പ്രതികൾക്കും കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം ഇപ്പോഴില്ല, അഞ്ച്​ പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമില്ല, പ്രതികൾ ഒളിവിൽ പോകുമെന്ന സംശയം പ്രോസിക്യൂഷനില്ല, പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന സംശയം മാത്രമാണ് പ്രോസിക്യൂഷന്, ഇക്കാര്യം ജാമ്യവ്യവസ്ഥയോടെ പരിഹരിക്കാം എന്നീ നിരീക്ഷണങ്ങളോടെയാണ് തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്. മിനി മുൻ‌കൂർ ജാമ്യ അപേക്ഷ അനുവദിച്ചത്.

അനുപമയെ പ്രതികൾ അനധികൃതമായി തടഞ്ഞു​െവച്ചിട്ടി​െല്ലന്നും ശാരീരികമായോ മാനസികമായോ ഉപദ്രവം പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അനുപമ കുഞ്ഞിനെ സ്വമേധയാ മാതാപിതാക്കൾക്ക് താൽക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്നും ഇക്കാര്യം അനുപമതന്നെ കുടുംബകോടതയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

മാതാവായ ത​െൻറ അറിവോ സമ്മതമോ ഇല്ലാതെ ദിവസങ്ങൾമാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക്​ കൈമാറിയെന്നും അവിടെനിന്ന്​ കുഞ്ഞിനെ ദത്ത്​ നൽകിയെന്നും ആരോപിച്ചാണ്​ അനുപമ പരാതി നൽകിയത്​​. േപരൂർക്കട പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ അനുപമയുടെ പിതാവ്​ ജയചന്ദ്രൻ, മാതാവ്​ സ്‌മിത ജയിംസ്, സഹോദരി അഞ്​ജു, അഞ്​ജുവി​െൻറ ഭർത്താവ് അരുൺ, അനുപമയുടെ പിതാവി​െൻറ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽകുമാർ എന്നിവരെ പ്രതിചേർത്തായിരുന്നു എഫ്​.​െഎ.ആർ. ഇതിൽ അനുപമയുടെ പിതാവ്​ ഒഴികെ മറ്റുള്ളവരെല്ലാം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അതിലാണ്​ ഇപ്പോൾ കോടതിയുടെ അനുകൂല വിധി വന്നത്​.

അതിനിടെ കുഞ്ഞി​െൻറ ദത്ത്​ നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ വനിതാ ശിശുവികസന വകുപ്പ്​ കേസന്വേഷിക്കുന്ന പൊലീസിന്​ കൈമാറി. കുഞ്ഞിനെ നിയമപരമായാണ്​ കൈമാറിയതെന്ന നിലയിലുള്ള മറുപടി സംസ്ഥാന അഡോപ്ഷൻ ഏജൻസിയായ വനിത ശിശുവികസന വകുപ്പ്​ പൊലീസിന് നൽകിയ മറുപടിയിൽ പറഞ്ഞിട്ടില്ല. കേസിൽ ദത്ത്​ നിയമപരമാണോ എന്ന് അറിയിക്കാനാണ് പേരൂർക്കട സി.ഐ വകുപ്പിനോട്​ ആവശ്യപ്പെട്ടത്. കുഞ്ഞി​െൻറ ദത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ആധികാരിക മറുപടി സംസ്ഥാന ശിശുക്ഷേമസമിതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയിൽനിന്നാകും ലഭിക്കാൻ കൂടുതൽ സാധ്യതയെന്നും മറുപടിയിൽ വകുപ്പ്​ വിശദീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Six accused, including Anupama's mother, have been granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.