ഷുഹൈബ് വധം: വിചാരണ നടപടികൾക്ക് സ്റ്റേ
കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. സി.ബി.ഐ അന്വേഷണം വേെണ്ടന്ന ൈഹകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് കണക്കാക്കിയാണ് ഷുഹൈബിെൻറ മാതാപിതാക്കളുടെ ഹരജിയിൽ ജസ്റ്റിസ് അശോക് മേനോെൻറ ഇടക്കാല ഉത്തരവ്.
തലശ്ശേരി അഡീ. സെഷൻസ് കോടതിയിൽ ഈമാസം 28നാണ് വിചാരണ നടപടികൾ ആരംഭിക്കാനിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ നൽകിയ അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്.
ഇതിനിടെ, കേസിലെ 14ാം പ്രതി പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളി. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോഴും കീഴ്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. അതേസമയം, ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിർദേശവും ഹൈകോടതി നൽകിയിരുന്നു.
സി.ബി.ഐ അന്വേഷണ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ അപ്പീൽ ഹരജിയുള്ള വിവരം പരിഗണിക്കാതെയാണ് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനുള്ള ഉത്തരവുണ്ടായതെന്ന കാര്യം ഹരജിക്കാർ സിംഗിൾ ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ടത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.