പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ; അമ്മയുടെയും കുഞ്ഞിന്റേതുമാണെന്ന് സ്ഥിരീകരണം

പാലക്കാട്: പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശരീര ഭാഗങ്ങൾ മുറുക്കികെട്ടി രണ്ട് ചാക്കുകളിൽ ലഭിച്ച മൃതദേഹങ്ങൾക്ക് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സ്ഥീരീകരിച്ചു. പുതൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

പുഴയോരത്ത് പശുവിനെ മേയ്ക്കാൻ വന്നവരാണ് ഒഴുകിവരുന്ന ചാക്കുകൾ കണ്ടത്. ദുർഗന്ധം വമിച്ചതിനാൽ സംശയം തോന്നുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Two Bodies Found Tied in Sacks in River at Attappadi; Mother and Child Identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.