ഷഹല ഷെറിൻെറ മരണം; സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ കൂട്ടരാജി

സുൽത്താൻ ബത്തേരി: ക്ലാസ് റൂമിൽ ഷഹല ഷെറിൻ എന്ന വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ കൂട്ടരാജി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വത്സ ജോസ് രാജിവെച്ചു. സമിതി അംഗങ്ങളാ യ കെ.ഷബിർ അഹമ്മദ് , ബൽകിസ് ഷൗകത്തലി , ലീല പൽപ്പാത്ത് എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും രാധ ബാബുവും രാജിവെച്ചു.

ബാലാവകാശ സംരക്ഷണ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി
സുൽത്താൻ ബത്തേരി: സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി. ചെയര്‍മാന്‍ പി. സുരേഷി​െൻറ നേതൃത്വത്തിൽ ബത്തേരി ​െറസ്​റ്റ് ഹൗസിലാണ് തെളിവെടുപ്പ്. വെള്ളിയാഴ്ച സ്‌കൂള്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞ ദിവസം കമീഷന്‍ കുട്ടിയുടെ വീട്ടിലും വിദ്യാലയത്തിലും എത്തി പിതാവി​െൻറയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് ശനിയാഴ്ചയും തുടരും.


Tags:    
News Summary - shehla sherin death, sulthan bathery municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.