'ഈ നിയമം പ്രശ്​നകരമാണ്​'; കേരളത്തിലെ പൊലീസ്​ ആക്​ടിനെതിരെ തരൂർ

കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി. ഈ നിയമം പ്രശ്​നകരമാണെന്നും രാഷ്​ട്രീയ എതിരാളികൾക്കും മാധ്യമപ്രവർത്തകർക്കും വിമർശകർക്കും എതിരെ ഉപയോഗിക്കപ്പെടാമെന്നും ശശി തരൂർ പ്രതികരിച്ചു.

പുതിയ നിയമം കുറ്റകരമായ ട്വീറ്റുകൾക്കും പോസ്​റ്റുകൾക്കും കമൻറുകൾക്കുമെതിരെ പ്രതികരിക്കുന്നുണ്ട്​. പ​ക്ഷേ ഇത്​ ഇത്​ അധികം ചർച്ചകളില്ലാതെ തയ്യാറാക്കിയതാണ്​. അതുകൊണ്ടുതന്നെ ഇത്​ രാഷ്​ട്രീയ എതിരാളികൾക്കും മാധ്യമ പ്രവർത്തകർക്കും വിമർശനങ്ങൾക്കുമെതിരെ ഇത്​ ഉപയോഗിക്കാം -ശശി തരൂർ പ്രതികരിച്ചു.

സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, മുൻ ധനമന്ത്രി എം.ചിദംബരം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ എന്നിവർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - shashi tharoor aginst kerala police act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.