കണ്ണൂർ: ഒന്നര മാസത്തോളം നീണ്ട പോരാട്ടത്തിെനാടുവിൽ 82കാരന് രോഗമുക്തി. ചെറുവാഞ്ചേരി റഹ്മത്ത് ഹൗസിൽ ഷംസുദ്ദീൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി. മഹാമാരിയിൽനിന്ന് മുക്തി നേടിയതിെൻറ സന്തോഷം ഇദ്ദേഹം പങ്കുവെച്ചത് വ്യത്യസ്തമായാണ്. ‘ഇൻക്വിലാബ് സിന്ദാബാദ്, പിണറായി വിജയൻ സിന്ദാബാദ്, ശൈലജ ടീച്ചർ സിന്ദാബാദ് എന്നിങ്ങനെ ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് ഷംസുദ്ദീൻ ആശുപത്രിയിൽ നിന്നിറങ്ങിയത്.
ജില്ലയിൽ ആദ്യം കോവിഡ് ബാധിച്ചവരിൽപെട്ടയാളാണ് ഷംസുദ്ദീൻ. ശ്വാസകോശ രോഗവും ഹൃദ്രോഗവും അലട്ടിയിരുന്ന ഇദ്ദേഹത്തിന് ചികിത്സക്കിടെ ഹൃദയാഘാതവുമുണ്ടായി. 42 ദിവസത്തെ ചികിത്സക്കിടെ ഇദ്ദേഹത്തിെൻറ 16ാമത്തെ സ്രവപരിശോധനയിലാണ് നെഗറ്റിവ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നെത്തിയ മകളിൽ നിന്നോ ചെറുമക്കളിൽനിന്നോ ആണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്നാണ് കരുതുന്നത്. ഷംസുദ്ദീൻ ഉൾപ്പെടെ കുടുംബത്തിലെ 10 പേരെയാണ് കോവിഡ് പിടികൂടിയത്. ഷംസുദ്ദീൻ കൂടി ആശുപത്രി വിട്ടേതാടെ കുടുംബത്തിലെ എല്ലാവരും രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് സുഖംപ്രാപിച്ച ഷംസുദ്ദീെൻറ മകൾ ഏപ്രിൽ 29ന് പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കോവിഡിനൊപ്പം ഗുരുതരമായ ഒട്ടേറെ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്ന ഷംസുദ്ദീൻ രോഗമുക്തി നേടിയതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. എൻ. റോയിയും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപും പറഞ്ഞു.
ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെല്ലാം ഇതിനകം ആശുപത്രി വിട്ടു.
മൂന്നാംഘട്ടത്തിൽ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർകോട് സ്വദേശി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.