താമരശ്ശേരി: മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടതിന് പിന്നിലുള്ള ആസൂത്രണം മുഴുവന്‍ നടന്നത് സമൂഹ മാധ്യമങ്ങൾ വഴി. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന നിർണായക ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. ‘‘ഷഹബാസിനെ കൊല്ലും, ഞാന്‍ പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണ് പോയി നോക്ക്, കണ്ണൊന്നുമില്ല, അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത്, മരിച്ച് കഴിഞ്ഞാലും വല്യ വിഷയമൊന്നുമില്ല, കേസൊന്നും എടുക്കില്ല’’ തുടങ്ങിയ കുട്ടിക്കുറ്റവാളി സംഘത്തിന്റെ ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളാണ് പുറത്തുവന്നത്.
ഇന്സ്റ്റഗ്രാമിന് പുറമേ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയും ആക്രമണത്തിന് ആസൂത്രണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ക്രിമിനലുകളെ വെല്ലുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ആശയവിനിമയം നടത്തിയത്. സഹവിദ്യാര്‍ഥിയെ വകവരുത്താന്‍ ഒരു മനസ്താപവും ഇവർ കാണിക്കുന്നില്ല. കൊലപ്പെടുത്തിയാല്‍ കേസൊന്നും എടുക്കില്ലെന്ന ആത്മവിശ്വാസവും ധൈര്യവുമാണ് പ്രകടിപ്പിക്കുന്നത്.
വെള്ളിയാഴ്ച സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരുകുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ശബ്ദസന്ദേശങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.