Posted On
date_range Updated On
date_range ബത്തേരിയിൽ പിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം
സുൽത്താൻ ബത്തേരി: പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ചീരാല്‍ കഴമ്പ് സ്വദേശി മാവേലിനഗര്‍ കൊട്ടൂര്‍ വീട്ടില്‍ കലാധരന്‍ (55), യാത്രക്കാരനായ ആത്താര്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (68) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ സഹയാത്രികന്‍ കഴമ്പ് പട്ടണം ചിറ ഉന്നതിയിലെ നാരായണന്‍ (60) ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം. സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും നമ്പിക്കൊല്ലി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.