തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളും പദ്ധതികളും വിശദീകരിക്കുന്ന സർക്കാർ ഹോർഡിങ്ങുകളും പരസ്യങ്ങളും പൊതുയിടങ്ങളിൽ വ്യാപകമായി പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും ഇത് തടയണമെന്നും ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. മാർച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷവും കെ.എസ്.ആർ.ടി.സി ബസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇത്തരം പ്രചാരണ സാമഗ്രികൾ ഇപ്പോഴും ദൃശ്യമാണെന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന കർശന നിർദേശം നിലനിൽക്കെയാണിത്. ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം ലംഘനങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.