പാലക്കാട്: വ്യക്തിപരമായ അധിക്ഷേപങ്ങളാണോ സി.പി.എം 2026ലേക്ക് കരുതിവെച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിൽ. സി.പി.എമ്മുകാർ ആദ്യം തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചുവെന്നും അതൊന്നും ഏശാതിരുന്നപ്പോൾ പുതിയത് കൊണ്ടുവരികയാണെന്നും ഷാഫി പറഞ്ഞു.
തനിക്കെതിരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉന്നയിച്ച അധിക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി. നേരിട്ട് ആരെയെങ്കിലും നന്നായി കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നാണ് ഹെഡ്മാഷ് ചോദിക്കുന്നത് എന്നാണ് ഷാഫിയെ കുറിച്ച് സുരേഷ് ബാബു പറഞ്ഞത്. ‘ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തിൽ മുസ്‍ലിം ലീഗ് നടപടി മാതൃകയാക്കണമെന്നും' ഇഎൻ സുരേഷ് ബാബു പറഞ്ഞു.
കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. 'സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്ററാണ് ഷാഫി പറമ്പിൽ. സഹികെട്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കേറി കേറി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നൽകിയത് കോൺഗ്രസ് നേതൃത്വമാണ്. മരണവീട്ടിൽ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കൾ നൽകിയത്. രാഹുൽ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ്’ -ഇ.എൻ സുരേഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.