ലൈംഗികാരോപണം: മുൻ ഡി.വൈ.എഫ്.ഐ നേതാവ് എൻ.വി. വൈശാഖന് ക്ലീൻചിറ്റ്; സി.പി.എം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

തൃശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്കനടപടി നേരിട്ട ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല മുൻ സെക്രട്ടറി എൻ.വി. വൈശാഖനെ സി.പി.എം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഒരു വർഷത്തോളം വൈശാഖനെ സി.പി.എം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് വൈശാഖനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനുള്ള ആദ്യ തീരുമാനം എടുത്തത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് നിലവിലെ തീരുമാനത്തിലേക്ക് എത്തിയത്.

ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയിലാണ് സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയത്. എന്നാൽ, പിന്നീട് പാർട്ടിതലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വൈശാഖനെ തിരികെ സജീവ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാൻ സി.പി.എം തീരുമാനമെടുത്തത്.

Tags:    
News Summary - Sexual harassment allegations: Clean chit given to former DYFI leader NV Vaisakhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.