തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എം.എല്‍.എ യുവതിയെ പീഡപ്പിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലെ കൂട്ടുപ്രതിയും പത്തനംതിട്ട കോന്നി അറ്റച്ചാല്‍ സ്വദേശിയുമായ ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മൂന്നാം തവണയും മാറ്റി. പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് വാദം പറയുന്നത് മാറ്റിവെക്കേണ്ടിവരുന്നത്. അപേക്ഷ ജനുവരി ഒന്നിന് പരിഗണിക്കും.
തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിൽ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക ജോബി ജോസഫ് വഴി കൊടുത്തുവിട്ടെന്നും യുവതി ഗുളിക കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജോബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാൽ യുവതി ആവശ്യപ്പെട്ട ഗുളിക മെഡിക്കല്‍ റെപ്രസെന്റിറ്റീവില്‍നിന്ന് വാങ്ങി നല്‍കുകയായിരുന്നെന്നും ഗുളിക എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നുമാണ് ജോബിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.