'ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം'; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍

കോഴിക്കോട്: അട്ടിമറിവിജയം നേടിയിട്ടും യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവണമെന്ന തർക്കം തുടരുന്നതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട്  പാതിരാത്രിയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകടനം. വിവിധ ജില്ലകളിൽ നടന്ന പ്രകടനങ്ങളിൽ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. കോഴിക്കോട് കുറ്റ്യാടിയിലും കാരശ്ശേരിയിലും നൂറുക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. അത്തോളിയിലും മുക്കം കാരശ്ശേരിയിലും പ്രകടനമുണ്ടായി.

പ​ട​ന​യി​ച്ച നാ​യ​ക​ൻ നാ​ട്​ ഭ​രി​ക്കെ​ട്ട എ​ന്ന ബാ​ന​റേ​ന്തി​യാ​ണ്​ നൂ​റ്​ ക​ണ​ക്കി​ന്​ യു​വാ​ക്ക​ൾ രാ​ത്രി പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ‘‘പി​ണ​റാ​യി​യു​ടെ കൈ​യി​ൽ​നി​ന്നും, ഇ​ട​ത​ന്മാ​രു​ടെ കൈ​യി​ൽ​നി​ന്നും, കേ​ര​ള ജ​ന​ത​യെ മോ​ചി​പ്പി​ക്കാ​ൻ, കേ​ര​ള​മാ​കെ ഓ​ടി ന​ട​ന്ന, ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കാ​വേ​ശം, വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’’​തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മു​വു​മു​യ​ർ​ന്നു.

കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ്​ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്​ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​സു​രേ​ഷ്​ ബാ​ബു, ഇ.​എം. അ​സ്​​ഹ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ന്റ്​ കെ.​പി. ഖാ​ലി​ദ്, സെ​ക്ര​ട്ട​റി പി. ​സു​ബൈ​ർ, പി.​പി. ദി​നേ​ശ​ൻ, സി.​പി. ജി​ന​ച​ന്ദ്ര​ൻ, പി.​പി. ഗോ​പി​നാ​ഥ്, പി.​കെ. ബാ​ബു, കെ.​പി. പ​ത്മ​നാ​ഭ​ൻ, എ​സ്.​ജെ. സ​ജീ​വ​ൻ, എ​ൻ.​കെ. കു​ഞ്ഞ​ബ്ദു​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ചാ​ര​ണ​മി​ല്ല​തെ​യാ​ണ്​ ഇ​ത്ര​യി​ധി​കം ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ക്കാ​നാ​യ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ​ നാ​ടു​ന​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഇ​തി​ന്​ പ്രേ​ചോ​ദ​ന​മെ​ന്നും കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​സു​ബൈ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​രോ​ട്​ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ്​ പ്ര​ക​ട​ന​മെ​ന്നാ​ണ്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തെ​ങ്കി​ലും മു​സ്​​ലിം ലീ​ഗി​ന്റെ ഭാ​ര​വാ​ഹി​ക​ളാ​രും പ​ങ്കെ​ടു​ത്തി​രു​ന്നെ​ല്ല​ന്ന് ​ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, പ്ര​ക​ട​ന​ത്തി​ന്​ അ​നു​കൂ​ല​മാ​യോ എ​തി​ർ​ത്തോ മു​സ്​​ലിം ലീ​ഗ്​ പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി പ്ര​തി​ക​രി​ച്ചി​ല്ല. പ്ര​ക​ട​നം കോ​ൺ​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര പ്ര​കാ​ര​മ​ല്ലെ​ന്ന്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ പി.​കെ. സു​ര​ഷ്​ പ​റ​ഞ്ഞു.

മു​ക്കം: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ വി.​ഡി. സ​തീ​ശ​നാ​യി തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങ​ൾ. കാ​ര​ശ്ശേ​രി​യി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​പി. ജാ​ഫ​ർ, മു​സീ​ർ പ​ട്ടാം​കു​ന്ന​ൻ, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ സാ​ദി​ഖ് കു​റ്റി​പ​റ​മ്പ്, വി.​ടി. ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മുക്കത്ത് ഫ്ലക്സ് ബോർഡ്

മു​ക്കം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി യു.​ഡി.​എ​ഫ് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​ക​യും കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ മു​ക്ക​ത്ത് വി.​ഡി. സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി ഫ്ല​ക്സ് ബോ​ർ​ഡ്. പ​ട​ന​യി​ച്ച നാ​യ​ക​ൻ നാ​ടി​നെ ന​യി​ക്ക​ട്ടെ, എ​ന്ന ത​ല​ക്കെ​ട്ടി​ലി​ന് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​ത്. പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന മു​ക്ക​ത്തെ കോ​ൺ​ഗ്ര​സു​കാ​ർ എ​ന്ന പേ​രി​ലാ​ണ് മു​ക്കം പി.​സി. ജ​ങ്ഷ​നി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ൽ വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Satheesan supporters fill the streets even at midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.