മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സമസ്ത പ്രസിഡന്‍റ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റായി മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളെയും ട്രഷററായി സി.കെ.എം. സ്വാദിഖ് മുസ്്ലിയാരെയും സമസ്ത മുശാവറയോഗം തെരഞ്ഞെടുത്തു. കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാരെ (മീത്തബൈലു) വൈസ് പ്രസിഡന്‍റായും എം.ടി. അബ്ദുല്ല മുസ്ലിയാരെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാരുടെയും കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരുടെയും നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ ജംഇയ്യതുല്‍ ഖുതബാഇന് രൂപംനല്‍കാനും യോഗം തീരുമാനിച്ചു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഗതി അനാഥമന്ദിരങ്ങളുടെയും നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കാത്തവിധം ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി വരുത്തണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു.

 

Tags:    
News Summary - samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.