സച്ചിൻ ദേവ് - ആര്യ രാജേന്ദ്രൻ വിവാഹത്തീയതി നിശ്ചയിച്ചു

തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിന്‍റെയും മേയർ ആര്യ രാജേന്ദ്രന്‍റെയും വിവാഹത്തീയതി നിശ്ചയിച്ചു. ഇരുവരും സെപ്തംബർ നാലിന് വിവാഹിതരാകും. എ.കെ.ജി ഹാളിലാകും വിവാഹച്ചടങ്ങ്. രണ്ടു ദിവസത്തിനു ശേഷം കോഴിക്കോട് റിസപ്ഷൻ നടത്തും. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

സച്ചിൻ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറുമാണ്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയാണ്. നിയമ ബിരുദധാരിയായ സച്ചിൻ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.

എസ്.എഫ്.ഐ സംസ്ഥാന സമിതിയംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റിയംഗവുമായ ആര്യ 21-ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയായിരുന്നു ഇത്. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചത് മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.

Tags:    
News Summary - sachin dev arya rajendran wedding date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.