ശബരിമല: ശബരിമല ശാന്തം. ഭക്തർ സുഖ ദർശനം നടത്തി മടങ്ങുന്നു. നിരോധനാജ്ഞയില്ലാത്ത തിനാൽ നിയന്ത്രണങ്ങളില്ലാതെ സാധാരണ നിലയിലാണ് പമ്പയും സന്നിധാനവും. പമ്പയിലും സ ന്നിധാനത്തും മെറ്റൽ ഡിറ്റക്ടർ പരിശോധനയും ബാഗുകൾ സ്കാൻ ചെയ്യുന്നതും ഒഴിച്ചാൽ മറ്റ് സുരക്ഷാ നിഷ്കർഷകളൊന്നുമില്ല. ആയിരങ്ങളാണ് ദിവസവും ദർശനത്തിനു എത്തുന്നത്. 12ന് വൈകീട്ട് നട തുറന്ന ശേഷം വ്യാഴാഴ്ച വൈകീട്ട് ആറുവരെ 40,000ത്തിലേറെ പേരാണ് ദർശനം നടത്തിയത്. യുവതികൾ ആരും എത്തിയിട്ടില്ല.
നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മയിൽനിന്നുള്ള 37 യുവതികൾ ദർശനത്തിനു പൊലീസിനോട് അനുമതി തേടിയിരുന്നെങ്കിലും നൽകിയിട്ടില്ല. ബുധനാഴ്ച ആന്ധ്ര സ്വദേശികളായ രണ്ട് യുവതികൾ മരക്കൂട്ടംവരെ എത്തി. പ്രായത്തിൽ സംശയം തോന്നിയ ചിലർ തടഞ്ഞുനിർത്തി. പൊലീസെത്തി സംസാരിച്ചപ്പോൾ മടങ്ങാൻ സന്നദ്ധരായതിനാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. മറ്റു രണ്ടു യുവതികൾ നിലക്കൽ എത്തിയെങ്കിലും പമ്പയിലേക്ക് പോലും പോയില്ല. മറ്റ് നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തി വന്ന ഒപ്പം ഉണ്ടായിരുന്ന പുരുഷന്മാർ മാത്രമാണ് ദർശനത്തിനു േപായത്. ഒറ്റപ്പെട്ട യുവതികൾ സംരക്ഷണം തേടാതെ എത്തുമെന്ന് കരുതുന്നതിനാൽ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
ശബരിമല കർമ സമിതി പ്രവർത്തകർ വൻ തോതിൽ പമ്പ മുതൽ സന്നിധാനംവരെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവർ സാന്നിധ്യം അറിയിച്ച് രാത്രിയിൽ നടയടക്കാറാകുേമ്പാഴേക്ക് സന്നിധാനം വടക്കേമുറ്റത്ത് മാളികപ്പുറം ക്ഷേത്രത്തിനു താഴെയായി നാമജപം സംഘടിപ്പിക്കുന്നുണ്ട്. തടയാൻ പൊലീസ് ശ്രമിക്കാത്തതിനാൽ സമാധാനപരമായാണ് രണ്ടു ദിവസവും നടന്നത്. നട അടക്കുന്നതോടെ നാമജപം അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.