പത്തനംതിട്ട: സംഭവബഹുലമായ മണ്ഡല-മകരവിളക്ക് കാലത്തിനുശേഷം കുംഭമാസപൂജക്കാ യി ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് തുറക്കും. യുവതി പ്രവേശനം അനുവദിച്ചതിനെതിരായ റിവ്യൂ-റിട്ട് ഹരജികൾ സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിധിപറയാതിരുന്നതോടെ അനിശ്ചിതത്വം തുടരുകയാണ്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഒഴിവാക്കാൻ കനത്തസുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നടതുറക്കും. ബുധനാഴ്ച രാവിലെ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. 17ന് രാത്രി നടയടക്കും. സന്നിധാനത്തും പമ്പയിലും നിലക്കലിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ എസ്.പിമാർക്കും ചുമതല നൽകിയിട്ടുണ്ട്.
മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ചൊവ്വാഴ്ച രാവിലെ 10ന് ശേഷമെ നിലക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളു. സ്വകാര്യ വാഹനങ്ങൾ നിലക്കലിൽനിന്ന് പമ്പയിലേക്ക് പോകാൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.