തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നൽകിയ മാനനഷ്ടക്കേസിൽ രണ്ടാം തവണയും കോടതിയിൽ ആക്ഷേപം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്.
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു വി.ഡി. സതീശന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, ഒക്ടോബർ എട്ടിന് വാർത്തസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ വാക്കാൽ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെക്കൻഡ് അഡീഷനൽ സബ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.