ആര്‍.ആര്‍.ടി.എസ് റെയില്‍ പദ്ധതി പരിഗണിക്കണം -കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യാ​യ ‘റീ​ജ​ന​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റം’ (ആ​ർ.​ആ​ർ.​ടി.​എ​സ്) പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ വി​വ​രം അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു. സെ​പ്റ്റം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന അ​ർ​ബ​ൻ കോ​ൺ​ക്ലേ​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നീ​ക്ക​മെ​ന്നും കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള മേ​ഖ​ല​ക​ൾ അ​തി​വേ​ഗം ന​ഗ​ര​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന സാ​ന്ദ്ര​ത​യും ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നാ​യി അ​തി​വേ​ഗ​വും ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള​തു​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​ത്യാ​വ​ശ്യ​മാ​ണ്.

സം​സ്ഥാ​ന​ത്ത് ഓ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച പ്ര​തി​ക​ര​ണ​വും ഉ​യ​ർ​ന്ന യാ​ത്രാ​നി​ര​ക്കും കേ​ര​ള​ത്തി​ൽ അ​തി​വേ​ഗ റെ​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണ്. ഡ​ൽ​ഹി-​മീ​റ​റ്റ് ആ​ർ.​ആ​ർ.​ടി.​എ​സ് ഇ​ട​നാ​ഴി​യു​ടെ മാ​തൃ​ക​യും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ കൊ​ച്ചി​യി​ൽ മെ​ട്രോ റെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ട്രോ​ക​ൾ ആ​സൂ​ത്ര​ണ ഘ​ട്ട​ത്തി​ലു​മാ​ണ്. ഈ ​മൂ​ന്ന് മെ​ട്രോ സം​വി​ധാ​ന​ങ്ങ​ളെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വ​യെ കോ​ർ​ത്തി​ണ​ക്കു​ക​യും ചെ​യ്യു​ന്ന ബൃ​ഹ​ദ് ശൃം​ഖ​ല​യാ​യി ആ​ർ.​ആ​ർ.​ടി.​എ​സ് മാ​റും. ഇ​ത് അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ സു​ഗ​മ​മാ​ക്കു​ക​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്രാ​യോ​ഗി​ക​ത പ​ഠി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ക്യാ​പി​റ്റ​ൽ റീ​ജ്യ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹാ​യം സ​ർ​ക്കാ​ർ തേ​ടി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് ഇ​തി​ന് പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - RRTS rail project should be considered - Chief Minister writes to the Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.