കെ.എസ്.ആർ.ടി.സിയിൽ ഓണക്കാല സ്​പെഷൽ സർവിസ്; റിസർവേഷൻ തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് 18 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ​യും തി​രി​കെ 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യു​മാ​ണ് പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ട്ടും ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നാ​ലും തൃ​ശൂ​രി​ലേ​ക്ക് മൂ​ന്നും കോ​ട്ട​യ​ത്തേ​ക്ക് ര​ണ്ടും ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സൂ​പ്പ​ർ ഡീ​ല​ക്സ്, സ്പെ​ഷ​ൽ ഫാ​സ്റ്റ് സ​ർ​വി​സു​ക​ളു​ണ്ടാ​കും. മൈ​സൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ര​ണ്ടും എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ബ​സും സ​ർ​വി​സ് ന​ട​ത്തും. ചെ​ന്നൈ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സൂ​പ്പ​ർ ഡീ​ല​ക്സും എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ൾ​ട്ടി ആ​ക്സി​ൽ എ.​സി​യു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക.

എ​ല്ലാ പ്ര​ത്യേ​ക ബ​സു​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റെ​ടു​ക്കാം. യാ​ത്രി​ക​ർ​ക്ക് www.keralartc.com ലൂ​ടെ​യും എ​ന്റെ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യോ ഒ.​പി.​ആ​ർ.​എ​സ് എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്കാം.

Tags:    
News Summary - കെ.എസ്.ആർ.ടി.സിയിൽ ഓണക്കാല സ്​പെഷൽ സർവിസ്; റിസർവേഷൻ തുടങ്ങി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.