കാട്ടുപന്നി ശല്യം: അംഗീകൃത ഷൂട്ടർമാർക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കാം

തി​രു​വ​ന​ന്ത​പു​രം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​ക്കും മ​നു​ഷ്യ​ജീ​വ​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ ഷൂ​ട്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ധി സം​സ്ഥാ​ന​ത്തു​ട​നീ​ള​മാ​ക്കി വി​പു​ലീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. മു​മ്പ് ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​വും അം​ഗീ​ക​രി​ക്കു​ന്ന ഷൂ​ട്ട​ർ​മാ​ർ​ക്ക് അ​ത​ത് ത​ദ്ദേ​ശ ഭ​ര​ണ​പ​രി​ധി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​നു​മ​തി ല​ഭി​ച്ച ഷൂ​ട്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ഈ ​അ​തി​ർ​ത്തി നി​ർ​ണ​യം ത​ട​സ്സ​മാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ ശി​പാ​ർ​ശ മു​ൻ​നി​ർ​ത്തി വ​നം സെ​ക്ര​ട്ട​റി കെ. ​ബി​ജു​വാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

നി​ല​വി​ലെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് 2027 മേ​യ് 27വ​രെ ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്മാ​ർ എ​ന്ന നി​ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ക്കാം.

Tags:    
News Summary - കാട്ടുപന്നി ശല്യം: അംഗീകൃത ഷൂട്ടർമാർക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.