ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്​; നാല്​ പ്രതികൾക്ക്​ കൂടി ജാമ്യം

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ നാ​ല്​ പ്ര​തി​ക​ൾ​ക്ക്​ കൂ​ടി ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. മ്യൂ​സി​യം പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ 12ാം പ്ര​തി ലെ​നി​ൻ രാ​ജ്, 15ാം പ്ര​തി രാ​ഹു​ൽ, 17ാം പ്ര​തി വൈ​ശാ​ഖ്, 18ാം പ്ര​തി എ​സ്.​പി. അ​മ​ൽ എ​ന്നി​വ​ർ​ക്കാ​ണ്​ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​മ്പ​ത്​ പേ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ച അ​തേ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്​ ഇ​വ​ർ​ക്കും ജാ​മ്യം ന​ൽ​കി​യ​ത്. 2026 മേ​യ് 27ന് ​രാ​വി​ലെ ബേ​ക്ക​റി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ മു​ന്നൂ​റി​ല​ധി​കം പേ​ർ ചേ​ർ​ന്ന് ത​ട​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 60 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​വ​ശ്യം.

മെ​യ് 27 മു​ത​ൽ പ്ര​തി​ക​ൾ ജ​യി​ലി​ലാ​ണെ​ന്ന​തും അ​ന്വേ​ഷ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഗൗ​ര​വ​മു​ള്ള കേ​സു​ക​ളി​ൽ മു​മ്പ് ഉ​ൾ​പ്പെ​ട്ട​വ​ര​ല്ലെ​ന്നും ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​മി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

Tags:    
News Summary - ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്​: നാല്​ പ്രതികൾക്ക്​ കൂടി ജാമ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.