ഭരണരംഗത്ത് പുതിയ മാറ്റങ്ങൾ; ലക്ഷ്യം നിക്ഷേപ സൗഹൃദ കേരളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ര​ണ​സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വും നി​ക്ഷേ​പ​സൗ​ഹൃ​ദ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​യ​മ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ നാ​ല് സു​പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രം. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യു​ക, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര ര​ജി​സ്ട്രി ത​യ്യാ​റാ​ക്കു​ക, സ​ർ​ക്കാ​ർ ആ​സ്തി​ക​ളു​ടെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വി​ക​സി​പ്പി​ക്കു​ക, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ്ര​ക്രി​യാ പ​രി​ഷ്‌​കാ​ര പ​രി​പാ​ടി ന​ട​പ്പാ​ക്കു​ക എ​ന്നീ ജൂ​ലൈ 29ലെ ​മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ട​തും പ​ര​സ്പ​ര​വി​രു​ദ്ധ​വു​മാ​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ക​ണ്ടെ​ത്തി അ​വ​ലോ​ക​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി, ഏ​കീ​ക​ര​ണം, അ​ല്ലെ​ങ്കി​ൽ റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ഓ​രോ വ​കു​പ്പും ത​ങ്ങ​ളു​ടെ ഭ​ര​ണ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കും. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ല്ലു​ക​ൾ ത​യ്യാ​റാ​ക്കി നി​യ​മ വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മ​ന്ത്രി​സ​ഭ​യു​ടെ​യും നി​യ​മ​സ​ഭ​യു​ടെ​യും പ​രി​ഗ​ണ​ന​ക്ക് സ​മ​ർ​പ്പി​ക്കും.

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, സൊ​സൈ​റ്റി​ക​ൾ, മി​ഷ​നു​ക​ൾ, സ്‌​പെ​ഷ്യ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ര​ജി​സ്ട്രി വി​ക​സി​പ്പി​ക്കാ​നും ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ എ​ല്ലാ ആ​സ്തി​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ ര​ജി​സ്ട്രി ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി ‘സ​മ്പ​ത്ത്’ പോ​ർ​ട്ട​ലും, സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും ജി.​ഐ.​എ​സ്​ അ​ധി​ഷ്ഠി​ത ഏ​കീ​കൃ​ത ര​ജി​സ്ട്രി​യാ​യ പ്ലാ​ൻ സ്‌​പെ​യ്‌​സ് 2.0 സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കി.

ഒ​രേ രേ​ഖ​ക​ൾ പ​ല​ത​വ​ണ സ​മ​ർ​പ്പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​നം

ഒ​രേ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച്​ സ​മ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഡി​ജി​ലോ​ക്ക​ർ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​വും ന​ട​പ്പി​ലാ​ക്കും. ഡി​ജി​ലോ​ക്ക​ർ അ​ധി​ഷ്ഠി​ത രേ​ഖാ മാ​നേ​ജ്‌​മെ​ന്റും ‘വ​ൺ​സ്​ ഒ​ൺ​ലി പ്രി​ൻ​സി​പ്പി​ൾ’ സം​വി​ധാ​ന​വും ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കി​യാ​ണ്​ രേ​ഖ​ക​ൾ ആ​വ​ർ​ത്തി​ച്ച്​ സ​മ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ, ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യം, പേ​പ്പ​ർ​ര​ഹി​ത സേ​വ​നം, സ്വ​യം​സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും വ്യാ​പി​പ്പി​ക്കും. കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണ് നാ​ല് പ​ദ്ധ​തി​ക​ളു​ടെ​യും സാ​ങ്കേ​തി​ക പി​ന്തു​ണ​യും വി​ക​സ​ന ചു​മ​ത​ല​യും സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - സംസ്ഥാന ഭരണരംഗത്ത് പുതിയ മാറ്റങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.