പമ്പ: പമ്പയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി. ചൊവ്വാഴ്ച പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നിലെ ആഞ്ജനേയ മണ്ഡപത്തിൽ തമ്പടിച്ച സംഘ്പരിവാറുകാരാണ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
ആർ.എസ്.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന അഖണ്ഡ നാമജപത്തിെൻറ ഭാഗമായി ഇവിടെയും പ്രതിഷേധ സ്വരത്തിൽ നാമജപം നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഒാടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുദ്രാവാക്യം വിളി.
‘അറിവില്ലാത്തൊരു മുഖ്യന് അറിവും ബോധവും നൽകേണേ, ആചാരങ്ങൾ സംരക്ഷിക്കാൻ കായബലം താ അയ്യപ്പാ’ എന്നിങ്ങനെ മുദ്രാവാക്യമാണ് നാമജപത്തിെൻറ മറവിൽ വിളിച്ചത്. ബി.ജെ.പി നേതാക്കളായ എൻ.എൻ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഒരു മണിക്കൂറിലേറെ നീണ്ട നാമജപം.
അയ്യപ്പനാമവും രാമനാമവും വിളിച്ചശേഷം മുഖ്യമന്ത്രിയിലേക്കും രാഷ്ട്രീയ മുദ്രാവാക്യത്തിലേക്കും തിരിയുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും ഇവിടെ കാവലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.