ക​മീ​ഷ​ൻ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉണ്ടായി​ട്ടി​ല്ല -പി.​എ​സ്.​സി; രാ​ഷ്ട്രീ​യ​ബ​ന്ധം അ​യോ​ഗ്യ​ത​യ​ല്ലെന്ന് മു​ൻ ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​മീ​ഷ​ൻ​ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി എ​ന്ന പ്ര​ചാ​ര​ണം അ​വാ​സ്​​ത​വ​മാ​ണെ​ന്നും അ​സ​ത്യ പ്ര​ചാ​ര​ങ്ങ​ൾ ഖേ​ദ​ക​ര​മാ​ണെ​ന്നും പി.​എ​സ്.​സി.

ഉ​യ​ർ​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ക​മീ​ഷ​ന് പ​രി​മി​തി​യു​ണ്ട്. ക​മീ​ഷ​നി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം രൂ​പം കൊ​ള്ളു​ന്ന ഏ​ത് തീ​രു​മാ​ന​വും ഏ​ക​ക​ണ്ഠ​വും ഭ​ര​ണ​ഘ​ട​ന​യി​ൽ അ​ധി​ഷ്ഠി​ത​വു​മാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് ത​സ്​​തി​ക​യി​ലേ​ക്ക് നി​യ​മ​ന പ്ര​ക്രി​യ ന​ട​ക്കു​മ്പോ​ൾ അ​ത്യ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​കു​ന്ന പി​ശ​കു​ക​ൾ തി​രു​ത്തു​ക​യാ​ണ് രീ​തി. ഇ​ത്ത​രം പി​ശ​കു​ക​ളെ മാ​ധ്യ​മ​ങ്ങ​ൾ പ​ർ​വ​തീ​ക​രി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട ര​ഹ​സ്യാ​ത്മ​ക​ത കാ​ര​ണം, ഉ​യ​ർ​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ക​മീ​ഷ​ന് പ​രി​മി​തി​യു​ണ്ട്.

സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും കാ​ലാ​കാ​ല​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് ക​മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​നും പ്ര​തീ​ക്ഷ​ക​ൾ​ക്കും കോാ​ട്ടം ത​ട്ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും ക​മീ​ഷ​ൻ വാ​ർ​ത്ത​കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ബ​ന്ധം അ​യോ​ഗ്യ​ത​യ​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കു​മെ​ന്നും പി.​എ​സ്.​സി മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ർ അഭിപ്രായപ്പെട്ടു. ​

പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്ത്, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ ഓ​രോ വ​കു​പ്പി​ലും നി​യ​മ​നം ന​ട​ത്താ​ൻ ഓ​രോ ബോ​ർ​ഡ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന​താ​കാം വ്യാ​ജ പ്ര​ചാ​ര​ക​രു​ടെ ഗൂ​ഢോ​ദ്ദേ​ശം. മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ ച​ളി​വാ​രി​യെ​റി​ഞ്ഞ് വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ക​യാ​ണ്. ഇ​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കുമെന്നും ‘ദേ​ശാ​ഭി​മാ​നി’​യിൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

‘പി.എസ്‌.സിയുടെ വിശ്വാസ്യത തകർത്ത്‌, മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ ഓരോ വകുപ്പിലും നിയമനം നടത്താൻ ഓരോ ബോർഡ്‌ കൊണ്ടുവരണമെന്നതാകാം വ്യാജപ്രചാരകരുടെ ഗൂഢോദ്ദേശ്യം. മറ്റ്‌ സംസ്ഥാനങ്ങളിൽ സ്ഥിരനിയമനങ്ങൾ വെട്ടിച്ചുരുക്കി, കരാർ നിയമനങ്ങളിലേക്ക്‌ കടന്നതിന്റെ വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട്‌. അതിൽ നിന്നെല്ലാം കേരളം വേറിട്ടുനിൽക്കുന്നത്‌ ഇവിടെ പിഎസ്‌സി സുതാര്യമായതിനാലാണ്‌ എന്നത്‌ മറക്കരുത്‌’ -സക്കീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PSC Denies Rift in Commission Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.