കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിലെ ജാനകി മാറ്റണമെന്ന നിലപാടിൽ ഉറച്ച് സെൻസർ ബോർഡ്. പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്നാണ് സെൻസർ ബോർഡ് അറിയിച്ചതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. റിവൈസ് കമ്മിറ്റിയുടെതാണ് തീരുമാനം.
പ്രദര്‍ശനാനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനായി മാറ്റിവെച്ചതായിരുന്നു. റിവൈസ് കമ്മറ്റി വീണ്ടും സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അറിയിക്കട്ടെയെന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയത്.
എന്നാല്‍ പേരുമാറ്റാതെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ജാനകി എന്ന പേര് പൂര്‍ണമായും ഒഴിവാക്കണം. എങ്കില്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയുള്ളൂവെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.